കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

single-img
10 January 2017


ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപ്പൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈന്യം ഒരാളെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം അഖ്‌നൂര്‍ സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്‌നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്.