സര്‍വീസ് ചാര്‍ജ് എടുക്കാനുള്ള തീരുമാനം ബാങ്കുകള്‍ മരവിപ്പിച്ചു;പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കും

single-img
9 January 2017

തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോൾ പമ്പുകൾ പിൻവലിച്ചു. ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്.

ഇന്നു മുതല്‍ പതിവു പോലെ കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കും. ജനുവരി 13 വരെ കാര്‍ഡ് സ്വീകരിക്കാമെന്നാണ് പമ്പുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.റൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. നേരത്തെ, കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാൻസാക്ഷൻ ഫീസുമായി ബാങ്കുകളുടെ പിഴിച്ചിൽ.എന്നാല്‍ ബാങ്കുകളുടെ ഈ തീരുമാനത്തെ കുറിച്ച് ധാരണയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.