ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. മൂന്നു പേർ കൊല്ലപ്പെട്ടു;ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

single-img
9 January 2017

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സേനയുടെ അഖ്‌നൂറിലുള്ള ജനറല്‍ റിസര്‍വ് എഞ്ചിനീയറിംഗ് ഫോഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രദേശം സൈന്യം പൂര്‍ണമായി വളഞ്ഞു.

മൂന്നംഗ ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നുമണിയോടെ ക്യാമ്പില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ ഗ്രനേഡുകള്‍ പൊട്ടിക്കുകയും, വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.