വെളിച്ചെണ്ണയും അപകടകാരി തന്നെ്, അമിതമായി ശരീരത്തിലെത്തിയാല്‍ പല രോഗങ്ങള്‍ക്ക് ശമനം ഉണ്ടാവുകയില്ല

single-img
7 January 2017

ഓയിലുകള്‍ ശരീരത്തിന് അത്ര നല്ലതല്ലെന്നു നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ സാധാരണയായി വെളിച്ചെണ്ണ അത്തരത്തില്‍ ഉപദ്രവിക്കില്ലെന്നാണ് എല്ലാവരുടെയും വിചാരം. വെളിച്ചെണ്ണ സ്ഥിരമായി എല്ലാവരും ഉപയോഗിച്ചു വരുന്നവയാണ്. സൗന്ദര്യ വര്‍ധനവിനും പ്രധാനമായി കേശ സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അധികം പേര്‍ക്കും ഇതിന്റെ ദോഷഫലം അറിയില്ല. പലരീതിയിലും ഇത് ആരോഗ്യത്തിന് ഹാനികരമായി തീരാറുണ്ട്.

Support Evartha to Save Independent journalism

1. രക്തസമ്മര്‍ദ്ദം കൂട്ടും

വെളിച്ചെണ്ണ അമിതമായി ശരീരത്തിലെത്തുന്നതോടെ രക്തസമ്മര്‍ദ്ദം കൂടുന്നതിനും ഹൈപ്പര്‍ ടെന്‍ഷനും കാരണമാവും. മാത്രമല്ല ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാവും.

2. ശരീരഭാരം വര്‍ദ്ധിപ്പിക്കും

വെളിച്ചെണ്ണ ശരീരഭാരം പെട്ടെന്നു വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവും. വെളിച്ചെണ്ണയില്‍ ധാരാളം കൊഴുപ്പുള്ളത് കൊണ്ട് ശരീരഭാരം ഇരട്ടിയാക്കുന്നതിന് കാരണമാവും ദിവസവും ഭക്ഷണത്തില്‍ ഇതിന്റെ അളവ് കുറക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. ഇതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാവും.

3. അതിസാരം

വെളിച്ചെണ്ണ അമിതമായി ശരീരത്തിലെത്തിയാല്‍ ദഹനപ്രകിയക്ക് തന്നെ ദോഷമായി വരും. അതിലൂടെ അതിസാരം വരുന്നതിനും കാരണമാവും.

4. അലര്‍ജികള്‍ക്ക് കാരണമാവും

വെളിച്ചെണ്ണയുടെ ഉപയോഗം ത്വക്കിലുണ്ടാവുന്ന അലര്‍ജിക്ക് കാരണമാവാറുണ്ട്. ഡയറ്റ് ചെയ്യുമ്പോള്‍ ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതാണ് നല്ലത്.