മോഡിയുടെ സമ്മർദ്ദത്തെതുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയതായ ബിജെപി അവകാശവാദം പച്ചക്കള്ളം;വാർത്ത നിഷേധിച്ച് രഹസ്യാന്വേഷണ വിഭാഗം

single-img
7 January 2017

മോഡിയുടെ സമ്മർദ്ദത്തെതുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ കണ്ടുകെട്ടിയതായുള്ള അവകാശവാദം കളവെന്ന് റിപ്പോർട്ട്.ഹഫ്പോസ്റ്റ് ആണു ബിജെപി അവകാശവാദം കളവാണെന്ന വാർത്ത പുറത്ത് വിട്ടത്.രഹസ്യാന്വേഷണ വിഭാഗവും ബിജെപി അവകാശവാദം നിഷേധിച്ചിട്ടുണ്ട്.നോട്ട് നിരോധനത്തെ തുടർന്ന് കേന്ദ്രസർക്കാരിനുണ്ടായ പ്രതിശ്ചായ തിരിച്ച് പിടിയ്ക്കാനാണു ഇത്തരമൊരു വ്യാജവാർത്ത ബിജെപിയും ബിജെപി അനുകൂല മാധ്യമങ്ങളും നിർമ്മിച്ചതെന്നാണു കരുതുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ കണ്ടുകെട്ടിയതായി അവകാശപ്പെട്ട് ബിജെപി ട്വീറ്റ് ചെയ്തിരുന്നു.എബിപി, സീ ന്യുസ് തുടങ്ങിയ ബിജെപി അനുകൂല മാധ്യമങ്ങളും ഇതിനുപിന്നാലെ ഇത് സംബദ്ധിച്ച് വാർത്തകൾ നൽകിയിരുന്നു

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ദാവൂദിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യുഎഇ സര്‍ക്കാരിന് ഇന്ത്യ സൂചനകള്‍ നല്‍കിയിരുന്നതായും. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയതും എന്നായിരുന്നു വാർത്തകൾ.