തൃശൂരിലെ കോള്‍പാടം നികത്തല്‍: രേഖകളില്‍ കൃത്രിമം കാട്ടിയെന്ന് കൃഷിമന്ത്രി;മണ്ണിട്ടു നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കും

single-img
7 January 2017


തൃശൂര്‍ അരിമ്പൂരില്‍ കോള്‍പാടം നികത്തിയത് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിഭൂമി മന്ത്രി സന്ദര്‍ശിച്ചു. മണ്ണിട്ടു നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കുമെന്നു മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. കൃഷിമന്ത്രിയുടെ നാടായ തൃശൂരിലെ അരിമ്പൂരില്‍ ഏക്കറ് കണക്കിനു കോള്‍പ്പാടമാണ് ഭൂമാഫിയ നികത്തിയത്. കൃഷിക്കെന്നുപറഞ്ഞ് കബളിപ്പിച്ച് കര്‍ഷകരില്‍നിന്നു പാടം വാങ്ങിയവരാണു നികത്തലിന് പിന്നില്‍.
സംസ്ഥാനതലത്തില്‍ രേഖകള്‍ തിരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.