എസ്ബിടിയില്‍ മാത്രം തിരിച്ചെത്തിയത് 8.7ലക്ഷം രൂപയുടെ കള്ളനോട്ടുകൾ;പരാതി നല്‍കുമെന്ന് ബാങ്ക് അധികൃതര്‍

single-img
7 January 2017


നോട്ടു പിൻവലിക്കലിനെ തുടർന്ന് ബാങ്കുകളിലെത്തിയ അസാധുനോട്ടുകളിൽ കള്ളനോട്ടുകളും കണ്ടെത്തി. എസ്ബിടിയുടെ ശാഖകളിൽ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകൾ എത്തി. കള്ളനോട്ടുകളൊന്നും മാറി നൽകിയിട്ടില്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും എസ്ബിടി അധികൃതർ പറഞ്ഞു.

നോട്ട് നിരോധിച്ച നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെ എസ്ബിടിയില്‍ ലഭിച്ചത് 128,72 കോടി രൂപയുടെ അസാധു നോട്ടുകളാണ്.അഞ്ചിൽ കൂടുതൽ കള്ളനോട്ടുകൾ ആരെങ്കിലും ബാങ്കിൽ കൊണ്ടുവന്നാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ, ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതർ പറയുന്നു. നാലിലേറെ കള്ളനോട്ടുകൾ ഒരുമിച്ച് ഒരിടപാടുകാരനും ബാങ്കിൽ നൽകിയിട്ടില്ല. അതിനാൽ ലഭിച്ച കള്ളനോട്ടുകൾ ഒരുമിച്ചാക്കി ഇടപാടുകാരുടെ വിവരങ്ങൾ ഉൾപ്പടെ ജില്ലാ അടിസ്ഥാനത്തിൽ പൊലീസിന് പരാതി നൽകാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.