ദേശീയ സ്‌കൂള്‍ കായികമേള കേരളത്തിന് കീരിടം

single-img
7 January 2017

പുണെ : കേരളത്തിന്റെ ചുണക്കുട്ടികള്‍ അങ്ങനെ വിജയത്തിളക്കത്തോടെ കീരിടം നേടി. ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടനേട്ടം. 11 സ്വര്‍ണവും 13 വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റ് നേടിയാണ് കേരളം കിരീടത്തിന് അര്‍ഹമായത്. 58 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ് ഉള്ളത്.

അവസാന ഇനമായ 4*100 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണം നേടാനായി.അവസാന ദിവസമായ ഇന്ന് കേരളത്തിന്റെ അബിത മേരി മാനുവലിന് 800 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടാനായി. അബിതയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത് . ആണ്‍കുട്ടികളുടെ റിലേയിലും കേരളമാണ് ജേതാക്കള്‍.