നോട്ട് പ്രതിസന്ധി ശബരിമലയിലെ വരുമാനത്തിന് കുറവുണ്ടാക്കിയില്ലെന്ന് കണക്ക് ; വരുമാനം കഴിഞ്ഞ വർഷത്തെ മറികടന്നു, ഇത്തവണ ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധന

single-img
7 January 2017

തിരുവനന്തപുരം: നോട്ട് നിരോധനം പലമേഖലകളിലും വന്‍ പ്രതിസന്ധിക്ക് കാരണമായിരുന്നെങ്കിലും ശബരിമലയിലെ ഭക്തന്മാരുടെ കാര്യത്തില്‍ അതൊന്നും ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെ ഈ വര്‍ഷത്തെ വരുമാനം ഇപ്പോഴേ മറി കടന്നിരിക്കുകയാണ്. ഈ വര്‍ഷം ശബരിമലയില്‍ സമ്പത്ത് കൂടുമെന്നാണ് വിലയിരുത്തല്‍.

മണ്ഡല, മകരവിളക്ക് സീസണ്‍ എത്തുന്നതോടെ ഈ വര്‍ഷത്തെ വരുമാനം ഒരു കോടി മുതല്‍ 1.5 കോടി വരെ കൂടുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. മകരവിളക്കിന് വെറും പത്തു നാളുകള്‍ക്ക് മുമ്പ് ജനുവരി 4 വരെയുള്ള വരുമാനം തന്നെ കഴിഞ്ഞ വര്‍ഷത്തെ 17.82 കോടി രൂപ മറികടന്ന് 18.32 കോടിയായിരുന്നു.

അതുപോലെ തന്നെ ഇത്തവണ ഭക്തരുടെ വരവും കുടിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ 4.5 കോടി ഭക്തര്‍ അയ്യപ്പദര്‍ശനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മൊത്തം നാലു കോടി പേരാണ് എത്തിയത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല ദര്‍ശനവും കൂടിയിട്ടുണ്ട്. ഇതുവരെ അഞ്ചുലക്ഷം സ്ത്രീകള്‍ ശബരിമലയില്‍ എത്തി.