സുന്ദരികളുടെ നഗ്നനൃത്തമൊരുക്കി മകന്‍ പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ വ്യത്യസ്തമാക്കി

single-img
6 January 2017

തായ്‌ലാന്‍ഡ് :ജീവിച്ചിരിക്കുമ്പോള്‍ എല്ലാവര്‍ക്കും പല ആഗ്രങ്ങളും ഉണ്ടാവും എന്നാല്‍ മരണത്തോടെ അതെല്ലാം എല്ലാവരും മറക്കും. എന്നാല്‍ തന്റെ പിതാവിന്റെ ഇഷ്ടം മരണശേഷം ഒരു മകന്‍ നിറവേറ്റി കൊടുത്തത് കുറച്ച് വേറിട്ടു നിന്നു. തായ്‌ലാന്‍ഡിലാണ് വ്യത്യസ്തമായ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. അമ്പത് സുന്ദരിമാരുടെ നഗ്നനൃത്തമായിരുന്നു മകന്‍ പിതാവിനു വേണ്ടി ഒരുക്കിയിരുന്നത്. ശവസംസ്‌കാര ജാഥയില്‍ ഓരോ ജീപ്പിനു മുകളിലും നഗ്നനൃത്തം ചെയ്യുന്ന സുന്ദരിമാര്‍ അണിനിരന്നു. തന്റെ പിതാവിനുള്ള അവസാനത്തെ സമ്മാനമാണെന്നാണ് മകന്‍ പറയുന്നത്.

ഇത്രയധികം വ്യത്യസ്തമായി മാറിയ ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ചാലായ് കൗണ്ടി കൗണ്‍സിലിലെ മുന്‍ചെയര്‍മാനായിരുന്നു മരിച്ചത്. പിതാവ് ജനകീയനും പ്രശ്‌സ്തനുമായതിനാല്‍ ചടങ്ങ് കൊഴുപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് മകന്‍ പറയപ്പെടുന്നു. 2 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ 10 മിനിറ്റു മാത്രമെ നൃത്തം ഉണ്ടായിരുന്നുള്ളു.