ദി പോത്തേട്ടന്‍ ബ്രില്ലിയന്‍സ് -സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലാകുന്നു

single-img
6 January 2017

 


തീയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ ആരവങ്ങളുണര്‍ത്തി,കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം.നിരൂപകരും പ്രേക്ഷകരും ദിലീഷ് പോത്തന്റെ സംവിധാന മികവെ പുകഴ്ത്തിയ ചിത്രം.ഫഹദ് ഫാസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായ മഹേഷിന്റെ പ്രതികാരം സ്വാഭാവിക അഭിനയം കൊണ്ടും ജീവിത ഗന്ധിയായ നിമിഷങ്ങള്‍ കൊണ്ടും ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി മാറി.

ഫഹദ് ഫാസിലിനെ നായകനാക്കി ദിലാഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരത്തിലെ ഓരോ സീനുകളുടെയും കൃത്യത സോഷ്യല്‍ മീഡിയകളില്‍ ആരാധകര്‍ വാഴ്തിയതാണ്. സിനിമയുടെ സംവിധായകനായ ദിലീഷ് പോത്തന്റെ സംവിധാന മികവ് ‘ ദി പോത്തേട്ടന്‍ ബ്രില്ലിയന്‍സ് എന്ന പേരില്‍ പ്രശസ്തമാണ്. ചിത്രത്തിലെ ഭക്ഷണത്തിന്റെ റോളുകളുടെ ഒത്തിണക്കവും കളര്‍ ഗ്രേഡിംഗും എഡിറ്റിംഗുമൊക്കെ ചേര്‍ത്ത് പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്താണെന്ന് കാണിച്ചുതരുകയാണ് ഈ വിഡിയോ.

 

ബേബിച്ചന്‍, ക്രിസ്പിന്‍, ജിന്‍സി തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ മനോഹരമായിപുറത്തിറങ്ങിയതു മുതല്‍ നിരൂപകരും പ്രേക്ഷകരും ദിലീഷ് പോത്തന്റെ സംവിധാന മികവെ പുകഴ്ത്തുകയാണ്. പുറത്തിറങ്ങി നാളിത്രെ പിന്നിട്ടിട്ടും ഫ്രഷ്നെസ് കൈവിടാത്ത ചിത്രത്തിന്റെ സംവിധായന്റെ മികവിനെ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. അരുണ്‍ പി ലൂക്കോസ് എന്നയാളാണ് വീഡിയോ എഡ്റ്റ് ചെയ്തിരിക്കുന്നത്