പ്രശസ്തനടന്‍ ഓം പുരി അന്തരിച്ചു.

single-img
6 January 2017

പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തു നിന്ന സിനിമയിലെത്തിയ ഓംപുരി 1976ൽ മറാത്തി സിനിമയിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളി
ല്‍ അഭിനയിച്ചു. സംവത്സരങ്ങൾ,പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 1990ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു