കല്യാണ വീടുകളിലെത്തി മദ്യത്തിനെതിരെ ബോധവത്കരണം നടത്തണമെന്ന എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് സോഷ്യല്‍ മീഡിയയുടെ പരിഹാസത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

single-img
6 January 2017

തിരുവനന്തപുരം : എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പല ബോധവത്കരണ പരിപാടികളുമായി രംഗത്തെത്തുന്നത് പതിവാണ്. എന്നാല്‍ ഇത്തവണ എക്‌സൈസ് വകുപ്പ് കൊണ്ടു വന്ന പരിപാടി അപ്പോള്‍ തന്നെ പിന്‍വലിക്കേണ്ടി വന്ന അവസ്ഥയിലാണ്. കല്യാണ വീടുകളിലെത്തി മദ്യത്തിനെതിരെ ബോധവത്കരണം നടത്തണമെന്ന എക്‌സൈസ് വകുപ്പിന്റെ ഉത്തരവാണ് പരിഹാസത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.

വാര്‍ത്ത പുറത്തെത്തിയതോടെ സോഷ്യല്‍ മീഡിയ പരിഹാസത്തേടെ ഏറ്റെടുത്തു. ഇതെതുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമായത്. സംഭവത്തില്‍ എക്‌സൈസ് വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഇത്തരമൊരു ഉത്തരവിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഉത്തരവിറങ്ങിയതിന് പിന്നാലെ നിരവധി കോളുകളാണ് എക്‌സൈസ് കമ്മീഷണര്‍ ആസ്ഥാനത്തേക്ക് വന്നത്. ഇതെതുടര്‍ന്നാണ് ഋഷിരാജ് സിംഗ് ഈ വിവരം അറിയുന്നതും ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.