മോദിയുടെ നോട്ട് റദ്ദാക്കല്‍ അമേരിക്കയും മോദിസര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം;ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാനുള്ള സാഹചര്യമൊരുക്കാനാണു നോട്ട്നിരോധനം നടപ്പാക്കിയതെന്ന് ഗ്ലോബല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍.

single-img
6 January 2017

നോട്ടുപിന്‍വലിക്കന്‍ നടപടി അമേരിയ്ക്കൻ താത്പര്യം സംരക്ഷിയ്ക്കാനെന്ന് കണ്ടെത്തൽ.ദ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷന്റെ വെബ്‌സൈറ്റായ ഗ്ലോബല്‍റിസേര്‍ച്ച് ആണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. കറന്‍സി പൂര്‍ണമായും ഒഴിവാക്കി ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും നയിക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിട്ടിരുന്നത്.റന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി ഡിജിറ്റല്‍ രംഗത്ത് അമേരിക്കന്‍ കുത്തക ഉറപ്പിക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തിയത്. അതിനുവേണ്ടി ഒരു പരീക്ഷണം എന്ന രീതിയിലാണ് ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

വലിയ തോതിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും അനുകൂലമായ സാമ്പത്തിക, പ്രാദേശിക വ്യവസ്ഥയുമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തതിന് പിന്നില്‍. 97% ഇടപാടുകളും ഇപ്പോഴും പണത്തിലധിഷ്ഠിതവും 60% ത്തോളം ജനങ്ങളും ബാങ്കുമായി ബന്ധമില്ലാതിരിക്കുകയും ചെയ്യുന്ന രാജ്യമായിട്ടും അതിവിപുലമായ മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യമാണ് യുഎസ് എയ്ഡിനെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

യു.എസ്.എയ്ഡ് ഇന്ത്യന്‍ ധനകാര്യമന്ത്രാലവുമായി ഒരു കരാര്‍ രൂപപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ പെയ്‌മെന്റിന് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി കറന്‍സിയുടെ ഉപയോഗം കുറയ്ക്കുകയെന്നതായിരുന്നു കരാറുകളിലൊന്ന്.’ ഗ്ലോബല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

(കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണമാധ്യമമാണു ദ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷൻ)