സന്തോഷ് ടോഫ്രി കേരളത്തിന് മികച്ച തുടക്കം, എതിരില്ലാത്ത മൂന്നു ഗോളിനാണ് പുതുച്ചേരിയെ കേരളം പരാജയപ്പെടുത്തിയത്, നായകന്‍ ഉസ്മാന് ഇരട്ടഗോള്‍

single-img
6 January 2017

 


കോഴിക്കോട്: 71 മത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യാന്‍ഷിപ്പിന്റെ പ്രഥമിക റൗണ്ട് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പുതുച്ചേരിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം തോല്‍പിച്ചത്. കേരളത്തിനായി നായകന്‍ ഉസ്മാന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജോബി ജസ്റ്റിന്‍ ഒരു ഗോളും നേടി കേരളത്തിന് വിജയതേരിലേക്ക് എത്തിച്ചു. ഉദ്ഘാടന മത്സരത്തില്‍ ആന്ധ്ര 1 നെതിരെ 2 ഗോളുകള്‍ക്കാണ് കര്‍ണടകത്തെ പരാജയപ്പെടുത്തിയത്.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരത്തിലുട നീളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. നാലാം മിനിറ്റില്‍ ജോബി ജസ്റ്റിനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഉസ്മാന്റെ ഇരട്ടഗോളുകള്‍ പിറന്നത്. തുറന്ന് കിട്ടയ പല അവസരങ്ങളും കേരളം പാഴാക്കിയെങ്കിലും മധ്യനിരയുടെ പ്രകടനം വിജയത്തെ കൈയിലെത്തിക്കുകയായിരുന്നു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യാന്‍ഷിപ്പിന്റെ യോഗ്യതാമത്സരത്തില്‍ ഇന്ന് സര്‍വ്വീസസ് തെലുങ്കാനയെയും തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും. ആദ്യ മത്സരത്തില്‍ കേരളത്തിനു പുറമെ ആന്ധ്രയ്ക്കുമായിരുന്നു വിജയം.സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാമത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വ്വീസസ് തെലുങ്കാനയെ നേരിടും.

വൈകീട്ട് 4 മണിക്കുനടക്കുന്ന മത്സരത്തില്‍ കന്നിയങ്കകാരയ ലക്ഷദ്വീപിന് തമിഴ്‌നാടാണ് എതിരാളികള്‍. മികച്ച ടീമുമായെത്തുന്ന തെലുങ്കാനെയ്ക്ക് വിജയിക്കാനായാല്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള പ്രവേശനം എളുപ്പമായിത്തിരും. വലിയ മത്സരങ്ങള്‍ കളിച്ച് പരിചയക്കുറവുണ്ടെങ്കിലും കളിമികവുള്ള താരങ്ങളുള്ള ലക്ഷദ്വീപ് ടീമിന് ടൂര്‍ണമെന്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് തമിഴ്‌നാടിനെ നേരിടാനിറങ്ങുന്നത്.