അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ബജറ്റ് തീയതി മാറ്റണമെന്ന് പ്രതിപക്ഷം

single-img
5 January 2017

കേന്ദ്ര പൊതുബജറ്റ് അവതരണം നീട്ടിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ തൃണമൂല്‍, കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ജെഡിയു, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. അഞ്ചിടത്ത് നിയമസഭാ തിിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളെ സ്വാധീനിക്കുമെന്നും ഇത് പാര്‍ട്ടികളുടെ തുല്യാവസരം നഷ്ടമാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പ്രതിപക്ഷം പറയുന്നു.
ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഞ്ച് സംസ്ഥാങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മാര്‍ച്ച് എട്ടിന് വോട്ടെടുപ്പ് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ബജറ്റ് അവതരണം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും നീട്ടിവെക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.