പരേതയുടെ വോട്ടർഭ്യത്ഥനം ജനം കേട്ടു;കൊല്ലം തേവള്ളിയിൽ കോകില എസ്.കുമാറിന്റെ അമ്മയ്ക്ക് വിജയം

single-img
5 January 2017

കൊല്ലം കോർപ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പി ബിജെപി സ്ഥാനാർത്ഥി ബി ഷൈലജയ്ക്ക് ജയം. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജ വിജയിച്ചത്.നേരത്തെ മരണമടഞ്ഞ കൗണ്‍സിലര്‍ വോട്ടഭ്യര്‍ഥിക്കുന്ന തരത്തിൽ ബിജെപി പുറത്തിറക്കിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അപകടത്തില്‍ കോകിലയുടെ അച്ഛനും മരിച്ചിരുന്നു. താനും അച്ഛനും നഷ്ടപ്പെട്ട അമ്മയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നാണ് കത്തില്‍ പറഞ്ഞു വയ്ക്കുന്നത്. ‘എന്റെ പ്രിയ കുടുംബാംഗമേ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ നല്‍കിയ അവസരം പൂര്‍ത്തീകരിക്കാന്‍ കാലം എന്നെ അനുവദിച്ചില്ലെന്നും അതിന് തന്റെ അമ്മയെ അനുവദിക്കണമെന്നുമാണ് കോകിലയുടെ പേരില്‍ പ്രചരിക്കുന്ന കത്തില്‍ ആവശ്യപ്പെടുന്നത്.

 

സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് രണ്ട് സീറ്റും ബിജെപിയ്ക്ക് മൂന്ന് സീറ്റുമുണ്ട്.ഒരിടത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു.