കൈക്കൂലി: ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ അടക്കം നാലു പേർ അറസ്റ്റിൽ

single-img
5 January 2017

കൊച്ചി: കെട്ടിട നിർമാതാക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ എ.കെ പ്രതാപ് അടക്കം നാലുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ എ.ഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരില്‍നിന്ന് 60,000 രൂപ പിടിച്ചെടുത്തു. സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കെട്ടിട നിർമാതാക്കളിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതാപ് ഉൾപ്പെടെ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തത്.

പിടിയിലായവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്ടെ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കെകെ ബില്‍ഡേര്‍സ് എച്ച്ആര്‍ മാനേജറില്‍ നിന്നാണ് പ്രതികള്‍ കൈക്കൂലി വാങ്ങിയത്. കൈക്കൂലി നല്‍കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ സ്ഥലത്തെത്തിയത്.