നോട്ട് നിരോധനത്തിൽ നേട്ടം കൊയ്ത് പേടി എം;പേടി എം പേയ്മെന്‍റ് ബാങ്ക് ഈ മാസം പ്രവര്‍ത്തനമാരംഭിക്കും

single-img
5 January 2017

നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് ജനം പൊരുവഴിയിൽ ആയെങ്കിലും നിരോധനത്തിൽ നേട്ടം കൊയ്ത് പേടി എം.നോട്ട് നിരോധനം കൊണ്ട് പച്ച പിടിച്ച പേടി എം ഇനി ബാങ്കിംഗ് രംഗത്തേക്കും വരികയാണ്.പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങാന്‍ പേ ടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.ഇതോടെ ബാങ്കിങ് വ്യവസായ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയാണ് പേ ടിഎം. ഈ മാസം പേയ്‌മെന്റ്‌സ് ബാങ്കിന്റ പ്രവര്‍ത്തനം തുടങ്ങുമെന്ന് വണ്‍ 97 കമ്യൂണിക്കേഷന്‍സ് സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ചൈനയിലെ ആലിബാബ ഗ്രൂപ്പ് 68 കോടി ഡോളറിന്റെ നിക്ഷേപം പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സില്‍ നടത്തിയിരുന്നു.

നോയിഡയിലാണ് പേടി എം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ആദ്യ ശാഖ തുറക്കുക. നിലവില്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഉപസ്ഥാപനമായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് മാത്രമാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.