ആക്ഷന്‍ ഇതിഹാസം ജാക്കി ചാനും മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു; ‘നായര്‍ സാന്‍’ യാഥാര്‍ത്ഥ്യത്തിലേക്ക്

single-img
4 January 2017

 


ജാക്കി ചാനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്യുന്ന ‘നായര്‍ സാന്‍’ എന്ന ചിത്രത്തിലൂടെയാണ് ഈ ഇതിഹാസങ്ങള്‍ എത്തുന്നത്.

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ജപ്പാനില്‍ നിന്ന് നേതൃത്വം നല്‍കിയ ശക്തനായ പോരാളിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജപ്പാനിലെ അയോധന കല ആചാര്യനായി ജാക്കി ചാനും വേഷമിടും.

2008ലാണ് നായര്‍ സാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തതും മോഹന്‍ലാലിന് അന്താരാഷ്ട്ര സിനിമയില്‍ ഇന്നത്തെ സ്വീകാര്യത ഇല്ലാത്തതും ചിത്രം മുടങ്ങാന്‍ കാരണമായി.