കാസര്‍ഗോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

single-img
4 January 2017

 

(representative image)

കാസര്‍കോട്: നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. കാസര്‍കോട് ബദിയടുക്ക മവ്വാറിലാണ് സംഭവം. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഡിസംബര്‍ 12നായിരുന്നു കുഞ്ഞിന്റെ ജനനം. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനാല്‍ കുഴിച്ചിട്ടുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടി.