തൃണമൂല്‍ കോണ്‍ഗ്രസ്സിന് കള്ളപ്പണത്തിനെതിരെ സംസാരിക്കാനുള്ള ധാര്‍മിക അവകാശമില്ല; പാര്‍ട്ടിയില്‍ മുഴുവന്‍ സാമൂഹിക വിരുദ്ധരും അഴിമതിക്കാരും: ബുദ്ധദേബ്

single-img
4 January 2017

Image result for buddhadeb bhattacharjee

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് കള്ളപ്പണത്തിനെതിരായി സംസാരിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്ന് കമ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. റോസ് വാലി ചിട്ടി അഴിമതി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബുദ്ധദേവിന്റെ പരാമര്‍ശം. സി.പി.എം മുഖപത്രമായ ഗണശക്തിയുടെ അന്‍പതാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമത ബാനര്‍ജിയുടെ മന്ത്രിസഭയിലും പാര്‍ട്ടിയിലും മുഴുവന്‍ സാമൂഹിക വിരുദ്ധരും അഴിമതിക്കാരുമാണെന്നും പറഞ്ഞു. അതില്‍ ഒരാള്‍ അറസ്റ്റിലായെന്ന് റോസ് വാലി ചിട്ടി അഴിമതി കേസില്‍ തൃണമൂല്‍ ലീഡര്‍ സുദിപ് ബന്ധോപാധ്യായയുടെ അറസ്റ്റിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. താഴെത്തട്ടു മുതല്‍ മുകള്‍ത്തട്ടുവരെ മുഴുവന്‍ പാര്‍ട്ടിയിലും അഴിമതി പടര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ പാര്‍ട്ടിക്ക് കള്ളപ്പണത്തിനെതിരായി സംസാരിക്കാനുള്ള അവകാശമില്ല. കള്ളപ്പണത്തിനായി മറ്റ് സ്ഥലങ്ങളില്‍ തിരയുന്നതിന് പകരം സ്വന്തം വീടുകളില്‍ തിരയട്ടെയെന്നും അദ്ദേഹം പറഞ്ഞു.