മലപ്പുറത്ത് വിദ്യാര്‍ഥികളെ കൈ പിറകിലേക്ക് കെട്ടി നടത്തിക്കുന്നുവെന്ന് പരാതി; രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളില്‍

single-img
4 January 2017

 

(representative image)

മലപ്പുറം: മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ കൈ പിറകിലേക്ക് കെട്ടി നടത്തിക്കുന്നുവെന്ന് പരാതി. അച്ചടക്ക നടപടിയുടെ ഭാഗമയാണ് കൈപിറകിലേക്ക് കെട്ടി നടക്കണമെന്ന് നിബന്ധന വെച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി.

കൈവേദനക്കുന്നുവെന്ന കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സംഭവം അന്വേഷിക്കുന്നത്. 1 മുതല്‍ 4വരെ പഠിക്കുന്ന കുട്ടികളുടെ കൈ പിറകിലേക്ക് കെട്ടി മാത്രമേ നടക്കാവു എന്നാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതുമൂലം സ്‌കൂളില്‍ മിക്ക സമയത്തും കുട്ടികള്‍ കൈ പുറകിലേക്ക് കെട്ടിയാണ് നടക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാന്‍പോലും പറ്റുന്നില്ല. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ സംഘടിച്ച് സ്‌കൂളിലെത്തി.

കൈ പുറകില്‍ കെട്ടല്‍ നിര്‍ത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് അയക്കിലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി കുട്ടികളുടെ കൈ പുറകിലേക്ക് കെട്ടി നടത്തുന്നുണ്ടെന്ന് അരീക്കോട് എ.ഇ.ഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.