സര്‍വകലാശാലകളിലെ പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; വിദ്യാര്‍ത്ഥികള്‍ ആശങ്കയിലേക്ക്

single-img
4 January 2017

 


തിരുവനന്തപുരം: സര്‍വകലാശാലകളിലെ പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മറ്റ് സര്‍വകലാശാലകളിലെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് അടുത്ത അധ്യായന വര്‍ഷംമുതല്‍ കോഴ്‌സുകള്‍ സര്‍വകലാശാലകള്‍ നടത്തില്ലെന്ന് ഉറപ്പായത്. മെഡിക്കല്‍ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക.

എംജി, കാലിക്കറ്റ് തുടങ്ങിയ സര്‍വകലാശാലകളുടെ പാരാ മെഡിക്കല്‍ കോഴ്‌സുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. 2010ല്‍ നിലവില്‍വന്ന കുഹാസ് അഥവാ ആരോഗ്യ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലകളിലെ പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നത്.