ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.

single-img
3 January 2017


ജമ്മു കശ്മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ്​ ഏറ്റുമുട്ടൽ നടന്നത്​.ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ ഒളിഞ്ഞിരുന്ന് സേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു ഭീകരര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.