റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ എം.പി സുധീപ് ബന്ദോപാധ്യ അറസ്റ്റില്‍; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂല്‍ നേതാവ്

single-img
3 January 2017

 


കൊല്‍ക്കത്ത: റോസ് വാലി ചിട്ടിതട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുധീപ് ബന്ദോപാധ്യായെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചിട്ടിതട്ടിപ്പ് കേസില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തൃണമൂല്‍ എം.പിയാണ് അറസ്റ്റിലാകുന്നത്. കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിലേക്ക് സുധീപിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഈ കേസില്‍ കഴിഞ്ഞ വെളളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസിലെ മറ്റൊരു എം.പി തപസ് പാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. റോസ് വാലി ചിട്ടി കമ്പനിയുടെ ഡയറക്ടറായിരുന്ന തപസ് പാല്‍ ആയിരക്കണക്കിന് ഇടപാടുകാരില്‍നിന്നായി 17,000 കോടി രൂപ തട്ടിച്ചതായാണ് പരാതി.