ഇത് അപൂര്‍വ ഇരട്ടക്കുട്ടികള്‍; ഈ ഇരട്ടകള്‍ ജനിച്ചത് രണ്ട് വര്‍ഷങ്ങളിലായി

single-img
3 January 2017


ഈ ഇരട്ടകകുട്ടികള്‍ ജനിച്ചത് രണ്ട് വര്‍ഷങ്ങളിലാണ്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരട്ടകളിലൊരാള്‍ 2016 ഡിസംബര്‍ 31നും മറ്റൊരാള്‍ 2017 ജനുവരി ഒന്നിനും പിറന്നത്. ഇരട്ടകളാണെങ്കിലും ഇരുവരുടെയും ജനനത്തീയതി വ്യത്യസ്തമായ വര്‍ഷങ്ങളാണ്.

സാന്റിയാഗോയിലെ മേരിബ്രിച്ച് ഹോസ്പിറ്റല്‍ ഫോര്‍ വിമന്‍ ആന്‍ഡ് ന്യൂബോണില്‍ നിന്നാണ് കൗതുക വാര്‍ത്ത പുറത്തു വന്നത്. ആശുപത്രിയില്‍ ജനിച്ച ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളിലൊരാള്‍ പിറവിയെടുത്തത് 2016 ഡിസംബര്‍ 31ന് അര്‍ധരാത്രി 11.56നാണ്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അടുത്തയാള്‍ ജനിച്ചത് 2017 ജനുവരി 1നും. വ്യത്യസ്ത വര്‍ഷങ്ങളില്‍ പിറന്ന ഇരട്ടകളെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ കുടുംബാംഗങ്ങള്‍ തയാറല്ല.

കഴിഞ്ഞ വര്‍ഷവും സാന്‍ഡിയാഗോയിലെ കെയ്സര്‍ പെര്‍മനന്റ് സിയോണ്‍ മെഡിക്കല്‍ സെന്ററില്‍ മിനുറ്റുകളുടെ വ്യത്യാസത്തില്‍ വ്യത്യസ്ത ജനനത്തീയതിയുമായി ഇരട്ടകളായ ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞും പിറവിയെടുത്തിരുന്നു.