സമാജ്‌വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നില്ല; 90 ശതമാനം എംഎല്‍എമാര്‍ തനിക്കൊപ്പമെന്ന് അഖിലേഷ്

single-img
3 January 2017

സമാജ്‌വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിളിനായി മുലായം സിംഗ് യാദവും അഖിലേഷ് യാദവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു.

ഇരുപക്ഷവും വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് പുതിയ വിവരം. യുപി മുഖ്യമുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനുമായ അഖിലേഷ് യാദവിനൊപ്പമാണ് ഭൂരിപക്ഷം എംഎല്‍എമാരുമെന്നത് അദ്ദേഹത്തിന് തുണയാകും. 90 ശതമാനം എംഎല്‍എമാരും തങ്ങളെ പിന്തുണയ്ക്കുന്നതായി അഖിലേഷ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. അഖിലേഷ് നയിക്കുന്ന പാര്‍ട്ടിയെ യഥാര്‍ത്ഥ എസ്.പിയായി കാണണമെന്നാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്. അഖിലേഷിന്റെ അമ്മാവനും മുതിര്‍ന്ന എസ്.പി നേതാവുമായ രാംഗോപാല്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇതിനിടെ അഖിലേഷും മുലായവും തമ്മില്‍ ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലായിരുന്ന മുലായം ലക്‌നൗവില്‍ എത്തി അഖിലേഷുമായി കൂടിക്കാഴ്ച നടത്തി.