പുതു നിറങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ്, ഇത്തവണ മൂന്നു വ്യത്യസ്ത നിറങ്ങളുമായിട്ടാണ് എന്‍ഫീല്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

single-img
2 January 2017

പുനെ: യുവാക്കളെ ഹരം കൊള്ളിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950കളില്‍ ബ്രിട്ടനില്‍ നിര്‍മ്മിതമായ മോട്ടോര്‍ സൈക്കിളുകളുടെ നിറങ്ങള്‍ ഉള്‍കൊണ്ട് റെഡിച്ച് റെഡ്, റെഡിച്ച് ഗ്രീന്‍, റെഡിച്ച് ബ്ലു എന്നിങ്ങനെയാണ് നിറങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

1950കളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കളുകളുകള്‍ നിര്‍മ്മിച്ച് പുറത്തിറങ്ങിയിരുന്നത് ബ്രിട്ടനിലെ ചെറുപട്ടണമായ റെഡിച്ചിലെ ഫാക്ടറികളില്‍
നിന്നായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ രൂപകല്‍പ്പന ബ്രിട്ടിഷ് മോട്ടോര്‍ സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു.

2017ല്‍ പുറത്തിറങ്ങുന്ന മോട്ടോര്‍ സൈക്കളുകളില്‍ റെഡിച്ച് മോണോഗ്രാമും ഉള്‍പ്പെടുത്തുമെന്നും അവ ഈ ശ്രേണിയെ പ്രത്യേകള്‍ ഉള്ള ഒന്നാക്കി മാറ്റുമെന്നും ചെന്നൈ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റ് രുദ്രാടെജ് സിംങ് പറഞ്ഞു.