വെടിവെപ്പൊന്നു നിര്‍ത്തൂ,ഈ കുഞ്ഞിന്റെ ശവശരീരമൊന്നു സംസ്‌കരിച്ചോട്ടേ; പാകിസ്താനോട് കശ്മീരിലെ മുസ്ലിം പള്ളി

single-img
2 January 2017

ജമ്മു:ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുകയാണ്.ഇതിനെ തുടര്‍ന്ന് ശവസംസ്ക്കാര ചടങ്ങുകൾ നടത്താൻ കഴിയാതെ വെടിവെപ്പ് നിര്‍ത്തു, ഞങ്ങള്‍ക്ക് ഒരു അന്ത്യകര്‍മം നടത്താനുണ്ടെന്ന് പാകിസ്താനോട് കശ്മീരിലെ ഒരു മുസ്ലിം പള്ളി ആവശ്യപ്പെട്ടിരിക്കുകയാണ്. വെടിവെപ്പിനെ തുടര്‍ന്ന് മരിച്ച ഒരു ബാലന്റെ ശവശരീരം സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പള്ളിയുടെ പ്രഖ്യാപനം.

പാകിസ്താന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിലാണ് കുട്ടി മരിച്ചത്. നിയന്ത്രണ രേഖയക്ക് സമീപമുള്ള നൂര്‍കോട്ട് ഗ്രാമത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പാകിസ്താന്റെ ഇടവിട്ടുള്ള വെടിവെപ്പിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതെ തുടര്‍ന്നാണ് പ്രദേശത്തെ ഒരു മുസ്ലിം പള്ളി പാകിസ്താനോട് താല്‍കാലികമായെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്.കാശ്മീര്‍ പള്ളി അവരുടെ ഉച്ചഭാഷിണിയില്‍ കൂടിയാണ് ഇക്കാര്യം ്അറിയിച്ചത്.

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഗ്രാമീണരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു