പുതുവര്‍ഷദിനത്തില്‍ മൂന്നാറിലെ കുളിര് തേടി സന്ദര്‍ശകരുടെ ഒഴുക്ക്; താപനില മൈനസ് രണ്ട്

single-img
2 January 2017

മൂന്നാര്‍:മൂന്നാറില്‍ താപനില മൈനസ് രണ്ടിലെത്തി. മാട്ടുപ്പെട്ടി, ചൊക്കനാട്, ലക്ഷ്മി, ചെണ്ടുവര, ചിറ്റുവര എന്നിവിടങ്ങളിലാണ്
ഞായറാഴ്ച വെളുപ്പിന് താപനില മൈനസിലെ ത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യമായിരുന്നു താപനില. തണുപ്പ് ആസ്വദിക്കാനും, പുതുവര്‍ഷാഘോഷങ്ങള്‍ക്കായും നിരവധി സഞ്ചാരികളാണ് കഴിഞ്ഞദിവസങ്ങളില്‍ എത്തിയത്. തണുപ്പാണ് സഞ്ചാരികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടത്.
വ്യൂ പോയിന്റുകളില്‍ വന്‍ തിരക്കായിരുന്നു.

പ്രമുഖ ഹോട്ടലുകളില്‍ എല്ലായിടത്തും പ്രത്യേക പുതുവര്‍ഷാഘോഷ പരിപാടികളും, വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭക്ഷണമേളയും
നടന്നു. സഞ്ചാരികളുടെ തിരക്കുമൂലം, ടൗണ്‍, രാജമല, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

മൂന്നാറിലെ സൈറ്റ്സീയിങ്,പുല്‍മേടുകളുടെ സൗന്ദര്യം,പക്ഷിനിരീക്ഷണം,പച്ചപ്പിനിടയില്‍ പാലുപോലെ വന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങള്‍, ആനയിറങ്കല്‍ റിസര്‍വോയര്‍,ടാട ടീയുടെ കീഴിലുള്ള ടീ മ്യൂസിയം,പോത്തന്‍മേട്, ആട്ടുകല്‍, രാജമല, ഇക്കോ പോയിന്റ്, മൂനുളി, നാടുകാണി എന്നിവയാണ് മൂന്നാറിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍. ടോപ്-സ്റ്റേഷനിലേയ്ക്ക് പോയാല്‍ മൂന്നാര്‍-കൊടൈക്കനാല്‍ റോഡിലെ ദൃശ്യഭംഗികള്‍ ആസ്വദിക്കാന്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മൂന്നാറില്‍ മാത്രമുള്ള അപൂര്‍വ്വതകളില്‍ ഒന്നാണ്.മൂന്നാറിന്റെ കാഴ്ചകള്‍ കണ്ണിനു കുളിര്‍മയേകുന്ന കാഴ്ച തന്നെയാണ്.അത് കൊണ്ടാണ് പുതുവര്‍ഷദിനത്തില്‍ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടത്.