10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ അറസ്റ്റില്‍

single-img
2 January 2017

10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനയാക്കിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റിലായി. മൂവാറ്റുപുഴയിലെ കിംഗ് ഡേവിഡ് സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ബേസില്‍ കുര്യാക്കോസാണ് പിടിയിലായത്.കഴിഞ്ഞ മാസം 21നാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ സംസ്ഥാനത്തിന് പുറത്തു ജോലി ചെയ്യുകയാണ്. ഇതിനാല്‍ ബോര്‍ഡിങ്ങില്‍ നിന്നാണ് പഠിച്ചിരുന്നത്. മൂവാറ്റുപുഴയിലെ കിംഗ് ഡേവിഡ് സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കൂടിയാണ് ബേസില്‍ കുര്യാക്കോസ്. നെല്ലാട് വീട്ടുര്‍ സ്വദേശിയാണ്.രാത്രി സമയത്ത് മുറിയില്‍ വച്ചാണ് അറുപത്തിരണ്ടുകാരനായ ബേസില്‍ കുര്യാക്കോസ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളും ഇവിടെത്തന്നെയാണ് താമസം.

രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു. വിവരം അറിഞ്ഞ് മാതാപിതാക്കള്‍ നാട്ടിലെത്തി.തുടര്‍ന്ന് കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റു ചെയ്ത വൈദികനെ റിമന്‍ഡ് ചെയ്തു.