‘ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട’ : യേശുദാസ്,‘സെല്‍ഫി വന്നതോടെ ആണിനും പെണ്ണിനും തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം’

single-img
2 January 2017


ദേഹത്തുരസിയുളള സെല്‍ഫിയെ വിലക്കി ഗായകന്‍ കെ.ജെ യേശുദാസ്. ‘സെല്‍ഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട.’ യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ,മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. മാതൃഭൂമി ദിനപത്രത്തിന്‍റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് യേശുദാസിന്‍റെ സെല്‍ഫി വിലക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുത്. മറച്ചുവെക്കേണ്ടത് മറച്ചുതന്നെ വെക്കണം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്.2014ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യേശുദാസിന്റെ ഈ പരാമര്‍ശം.