എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം കൈയ്യില്‍ വെച്ചാല്‍ മതി;എംടിക്ക് പിന്തുണയുമായി വിഎസ് അച്യുതാനന്ദന്‍.

single-img
2 January 2017

എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം നടക്കില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. എംടിക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു…കല്‍ബുര്‍ഗിയെ ചെയ്തതുപോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് ചോദിച്ച വിഎസ് അങ്ങനെയെങ്കില്‍ ആ മോഹം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും വിഎസ് പറഞ്ഞു.
കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്ന് എംടി അഭിപ്രായപ്പെട്ടിരുന്നു.ഇതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മോദിയെക്കുറിച്ച് പറയാന്‍ എംടിക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എംടി പ്രതികരിച്ചതെന്ന് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ ആര്‍ക്കോ വേണ്ടി സംസാരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.