വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

single-img
2 January 2017

ന്യുഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹിജാബ് ധരിച്ചില്ലെന്നു പറഞ്ഞ് വിവാദങ്ങള്‍ കുത്തി പൊക്കിയ വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് മുഹമ്മദ് ഷമി. ഭാര്യ ഹിജാബ് ധരിക്കാതെയുള്ള ചിത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയായാണ് ഷമി വീണ്ടും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചിത്രം ഷമി പോസ്റ്റ് ചെയ്തിരിക്കു
ന്നത്. ഇത്തവണ സാരിയാണ് ഹസിന്‍ ജഹാന്‍ ധരിച്ചിരിക്കുന്നത്. തന്റെ ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുമ്പ് ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അടുത്തിടെ ഷമിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

 

ചിത്രത്തില്‍ ഭാര്യ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ഷമി മറുപടിയും നല്‍കിയിരുന്നു. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുതന്നെ ലഭിക്കണമെന്നില്ല. ഭാര്യയുടെയും മകളുടെയും ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തത്. ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാമെന്നും പോസ്റ്റില്‍ ഷമി വ്യക്തമാക്കി. ഇതിനു ശേഷമാണ് വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട്
വീണ്ടും ഷമി ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.