പല കുട്ടികളുടെയും ജീവിത ദുരിതത്തിനു മുന്നില്‍ നമ്മുടെ ജീവിതമൊക്കെ എത്രയോ നിസാരം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഞാനില്ല; ഇതിനൊക്കെ വേണ്ടി എന്തിന് വെറുതെ സമയം കളയുന്നു: മഞ്ജു വാര്യര്‍

single-img
31 December 2016

ആത്മഹത്യ ചെയ്യാനൊരുങ്ങി, അടുത്ത വര്‍ഷം വിവാഹിതയാകാന്‍ പോകുന്നു എന്നിങ്ങനെ നിരവധി വാര്‍ത്തകളാണ് സിനിമനടി മഞ്ജു വാര്യറെ കുറിച്ച് പുറത്തു വരുന്നത്. ഇതില്‍ പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണെന്നും അനാവശ്യമായി എന്തിന് നമ്മുടെ സമയം പാഴാക്കണമെന്നും മഞ്ജു ചോദിക്കുന്നു.

താന്‍ എന്ത് കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നുവെന്നും മഞ്ജു പറയുന്നതിങ്ങനെയാണ്.

ഞാന്‍ പരിചയപ്പെട്ട പല കുട്ടികളും അനുഭവിക്കുന്ന ദു:ഖം കാണുമ്പോള്‍ നമ്മുടെ ജീവിതമൊക്കെ എത്ര സിസ്സാരമാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് എനിക്കിത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ഒരുപക്ഷെ അച്ഛനും അമ്മയും എന്നെ അറിയിക്കാഞ്ഞിട്ടാവും. അച്ഛന്‍ ചിട്ടി പിടിച്ചും കടം വാങ്ങിയുമൊക്കെയാണ് എന്നെ നൃത്തം പഠിപ്പിച്ചത്. എനിക്കുവേണ്ടി ഒരുപാട് പിശുക്കി ജീവിച്ചു അച്ഛന്‍. അമ്മയുടെ സ്വര്‍ണമൊക്കെ പണയത്തിലായിരുന്നു. കുറെക്കഴിഞ്ഞാണ് എനിക്കിതൊക്കെ മനസ്സിലായത്. ഈ അടുത്ത കാലത്താണ് അച്ഛനും അമ്മയും ഒരു മോതിരമെങ്കിലും ഇട്ടു ഞാന്‍ കാണുന്നത്. പിന്നെ ഒരു വാടക വീടാണെങ്കിലും ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഒരിടമുണ്ടായിരുന്നു.’മഞ്ജു പറഞ്ഞു