നോട്ട് അസാധുവാക്കലില്‍ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.;എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആയി ഉയര്‍ത്തി.

single-img
31 December 2016

നോട്ട് അസാധുവാക്കലില്‍ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.നോട്ട് അസാധുവാക്കലിന് തുടര്‍ച്ചയായി കടുത്തനടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി പലകുറി പ്രസ്താവിച്ചതിനാല്‍ രാജ്യം മറ്റൊരു വന്‍തീരുമാനത്തിനായി കാത്തിരിക്കുകയാണു.
നോട്ട് അസാധുവാക്കിയതിനുശേഷം ലോക്കറുകള്‍, സ്വര്‍ണം എന്നിവയുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. സര്‍ക്കാര്‍ ഇവയില്‍ കൈവെക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായെങ്കിലും പുതിയ നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യപ്പെട്ട സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്യുന്നത്. കളളപ്പണം, കള്ളനോട്ട് എന്നിവയ്ക്കെതിരായ യുദ്ധം ലക്ഷ്യം കണ്ടുവെന്ന വിലയിരുത്തലാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. എങ്കിലും, നോട്ട് ക്ഷാമമടക്കമുള്ള പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ജനരോഷം മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ മോദിയുടെ പുതുവര്‍ഷ തലേന്നത്തെ പ്രസംഗത്തിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആയി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 500 രൂപയുടെ പുതിയ നോട്ടുകളായിരിക്കും ഇത്തരത്തില്‍ എടിഎം വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെയായി നിലനിര്‍ത്തും. നിലവില്‍ 2500 രൂപയാണ് ഒരു ദിവസം എംടിഎം വഴി പിന്‍വലിക്കാവുന്ന തുക. നവംബര്‍ 19ന് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4000 ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് പിന്നീട് 2500 ആക്കുകയായിരുന്നു.