പുതുവൽസര ദിനാഘോഷത്തോട്​അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആക്രമണ സാധ്യത;കൊച്ചി സന്ദര്‍ശിക്കുന്നവര്‍ക്കും ഇസ്രയേലിന്റെ മുന്നറിയിപ്പ്.

single-img
31 December 2016

പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന്​ പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​. പുതുവൽസര ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആക്രമണ സാധ്യതയു​ണ്ടെന്ന​ മുന്നറിയിപ്പാണ്​ ഇസ്രായേൽ പുറപ്പിടുവിച്ചത്​​. കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ഇസ്രയേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോയാണു മുന്നറിയിപ്പ് നൽകിയത്.
കൊച്ചിയ്ക്ക് പുറമേ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവർക്കും മുന്നറിയിപ്പ് ഉണ്ട്.വാർത്ത ന്യൂഡൽഹിയി​ലെ ഇസ്രായേലി എംബസി സ്ഥിരീകരിച്ചു. ന്യൂ ഇയർ പാർട്ടികളിൽ തങ്ങളുടെ പൗരൻമാർ ആക്രമിക്കപ്പെടാനുള്ള സാധ്യതയുള്ളത്​ കൊണ്ടാണ്​ മുന്നറിയിപ്പ്​ നൽകിയതെന്ന്​ ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി വക്താവ്​ പറഞ്ഞു.