പുതുവര്‍ഷത്തിനീ കാട് പൂക്കും, സമരം പരിഗണിക്കാതെ ഡോ.ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’ ജനുവരി 6 ന് തീയറ്ററുകളില്‍

single-img
31 December 2016

വിതരണക്കാരും തീയറ്ററുകാരും നിര്‍മ്മാതാക്കളും അഭിപ്രായ വിത്യാസങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സമരം പരിഗണിക്കാതെ ചിത്രം റിലീസ് ചെയ്യാന്‍ സന്നദ്ധമാകുന്ന ഏല്ലാ തീയറ്ററുകളിലും എത്തുകയാണ് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം. നിര്‍മ്മാതാവ് സോഫിയാ പോള്‍ ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ദ്രജിത്ത്‌റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 6 നാണ് എത്തുന്നത്.വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് നിര്‍മാണം. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

നിരവധി ദേശീയരാജ്യാന്തരദേശീയ ചലച്ചിത്ര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘കാട് പൂക്കുന്ന നേരം’. ഗോവ , തിരുവനന്തപുരം ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷക സ്വീകരണം നേടിയ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത് . നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിടുന്നതാണ് ചിത്രം.