കെഎസ്ആര്‍ടിസിയില്‍ ജനുവരിയിലും ശമ്പളം വൈകുമെന്ന് ഗതാഗതമന്ത്രി;വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ഏര്‍പ്പെടുത്തിയത് ഹിമാലയൻ അബദ്ധമാണെന്ന് മന്ത്രി

single-img
31 December 2016

ജനുവരിയിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചെയ്ത ഹിമാലയൻ അബദ്ധങ്ങളാണ് കെഎസ്ആർടിസിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വിദ്യാർഥികൾ പോലും ആവശ്യപ്പെടാതെ അവർക്ക് യാത്രാനിരക്കിൽ ഇളവ് അനുവദിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നു പറഞ്ഞ അദ്ദേഹം വായ്പ നൽകിയ ധനകാര്യ സ്‌ഥാപനങ്ങളെ തിരിച്ചടവ് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്‌തമാക്കി