ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ;കൊലപാതകത്തിൽ പങ്കില്ലെന്നും , കൊലപാതകത്തെപ്പറ്റി തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും സ്ഥാനപതിയുടെ ഭാര്യ

single-img
31 December 2016

ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ.ബ്രസീലിയൻ പൊലീസുകാരൻ സെർജിയോ ഗോമസ് മൊറേരിയ (29) ആണു കൊലയാളി.അമിരിദീസിന്റെ ഭാര്യയും ബ്രസീലുകാരിയുമായ ഫ്രാങ്കോയിസ് ഡിസൂസ ഒലിവെയ്‌രയുമായി (40) ചേർന്ന് നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് മൊറേരിയ ഗ്രീക്ക് സ്ഥാനപതിയെ വധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇരുവരും കുറ്റം ഏറ്റതായാണ് വിവരം. ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയിരുന്നു. ഒളി‍വെയ്‌രയും മോറിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവര്‍ക്കും പുറമേ സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന മോറിയയുടെ ബന്ധുവും അറസ്റ്റിലാണ്.ഭർത്താവിനെ കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്ന് ഒളി‍വെയ്‌ര അന്വേഷണ ഉദ്യോഗസ്ഥരോട് പറ‍ഞ്ഞു. അതേസമയം, കൊലപാതകത്തെപ്പറ്റി തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും അവർ സമ്മതിച്ചു