പുതുവല്‍സരത്തില്‍ വര്‍ണ്ണം തുളുമ്പും പുതുമയുടെ കലണ്ടറുമായി കണ്ണൂരുകാരന്‍

single-img
31 December 2016

2016 വിട വാങ്ങാനൊരുങ്ങുന്നു..പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാമെല്ലാം. നഷ്ടങ്ങളെയെല്ലാം നേട്ടങ്ങളാക്കി പുതിയ ലോകത്തിന്റെ പുത്തന്‍ ചുവടുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാതത്തിലേക്കാണ് നാളെ നാം സഞ്ചരിക്കുക.

ആഘോഷങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന കാലമാണിന്ന്. ഗാനമേളയും പാട്ടും ആഘോഷവുമൊക്കെയായി പുതുവര്‍ഷം കെങ്കേമമാക്കാന്‍ ലോകമെമ്പാടും ഒരുങ്ങി കഴിയുമ്പോൾ തികച്ചും വ്യത്യസ്തമായ രീതിയില്‍ കലണ്ടർ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് അനുരാഗെന്ന കണ്ണൂരുകാരന്‍.

അനുരാഗ്

വിവിധ മാസങ്ങളിലെ പ്രത്യേക ദിവസങ്ങളെ ഓര്‍മപ്പെടുത്തും വിധമാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ജനുവരി 26 റിപ്പപ്ലിക്ക് ദിനം, ഫെബ്രുവി 14 വാലെന്റൈൻസ് ഡെ എന്നു തുടങ്ങി ഓരോ മാസത്തിലെയും പ്രധാന ദിവസങ്ങളെ ചിത്രീകരിച്ചു കൊണ്ടാണ് അനുരാഗ് എന്ന ഇരുപത്തിനാലുകാരന്‍ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

കണ്ണൂരുകാരനായ അനുരാഗിന് ഡിസൈനിംങിനോട് വളരെയേറെ താല്‍പര്യമാണ്. മാഹിക്ക്  അഞ്ചു കിലോമീറ്റർ അകലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അനുരാഗ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ഓരോ മാസത്തിലെയും പ്രത്യേക ദിവസങ്ങളെ വര കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് അനുരാഗ് എന്ന  ഈ കണ്ണൂരുകാരന്‍. അനുരാഗിന്റെ സൃഷ്ടി താഴെ കാണാം,