എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ കാശ്മീരി ചീറ്റ തന്നെ

single-img
30 December 2016

 

ജ്ഞാനപീഠ ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എംടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പ് തന്നെയാണ് ഇതിന് പിന്നിലും.

http://mtvasudevannair.com/ എന്ന എംടിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് സമാനമായ ഡിസ്‌പ്ലേയാണ് ഹാക്ക് ചെയ്യപ്പെട്ട എംടിയുടെ വെബ്‌സൈറ്റിലും കാണുന്നത്. ‘ഞങ്ങള്‍ അപരാജിതരാണ്’, ‘മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്’ തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.