പിടിച്ചെടുത്തത് 4,172 കോടിയുടെ കള്ളപ്പണം; ഇതില്‍ 105 കോടി പുതിയ നോട്ട്; മോഡിയുടെ കള്ളപ്പണ വാദം തെറ്റെന്നതിന് വീണ്ടും തെളിവ്

single-img
30 December 2016

 

നോട്ട് നിരോധനം കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാദം തെറ്റാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. 500 രൂപ, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ആദായനികുതി വകുപ്പ് രാജ്യത്താകമാനം നടത്തിയ റെയ്ഡില്‍ 4,172 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നാണ് പുതിയ കണക്കുകള്‍. അതേസമയം ഇതില്‍ 105 കോടി രൂപ പുതിയ 500 രൂപ, 2000 രൂപ നോട്ടുകളുടേതായിരുന്നു.

ഹവാല ഇടപാടുകളുമായി ബന്ധപ്പെടുത്തി 983 പരിശോധനകളാണ് നടത്തിയത്. ഇതില്‍ ഇരുന്നൂറ് പരിശോധനകള്‍ നടന്നത് ഡിസംബറിന്റെ അവസാന വാരമായ ഈ ആഴ്ചയാണ്. 5,027 പേര്‍ക്ക് നോട്ടീസുകള്‍ അയച്ചു. 549 കോടിയുടെ പണവും സ്വര്‍ണവും ഈയാഴ്ച പിടിച്ചെടുത്തു. കള്ളപ്പണം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, അഴിമതി എന്നിവയുടെ 477 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകള്‍ സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനുമാണ് കൈമാറിയിരിക്കുന്നത്.

നോട്ട് അസാധുവാക്കലിന് പിന്നാലെ പലരും പണം സ്വര്‍ണമാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നു. അതിനാല്‍ തന്നെ ശക്തമായ പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയത്.