പിഎസ്സി യോഗം ഇന്ന്; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം ചര്‍ച്ച ചെയ്യും

single-img
30 December 2016

 


തിരുവനന്തപുരം: പിഎസ്സി യോഗം ഇന്ന് ചേരും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം ചര്‍ച്ച ചെയ്യും. ഇത് വരെ നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഡിസംബര്‍ 31ന് കാലാവധി തീരുന്നത് വരെ നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകള്‍ ആറ് മാസത്തേക്ക് നീട്ടി നല്‍കണമെന്ന് സര്‍ക്കാര്‍ പിഎസ്സിയോട് ശുപാര്‍ശ ചെയ്തിരുന്നു. 70 റാങ്ക് ലിസ്റ്റുകളാണ് ഇത്തരത്തിലുള്ളത്. സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിക്കാനാണ് സാധ്യത. സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന കെഎസ്ഇബി മസ്ദൂര്‍ റാങ്ക് ലിസ്റ്റുകാരുടെ കാലാവധി നീട്ടുന്ന കാര്യവും പി.എസ്.സി ചര്‍ച്ച ചെയ്യും.

മുമ്പ് രണ്ട് തവണ ഇവരുടെ റാങ്ക് ലിസ്റ്റുകള്‍ നീട്ടി നല്‍കിയതിനാല്‍ സര്‍ക്കാര്‍ തീരുമാനം സമരം ചെയ്യുന്നവരുടെ കാര്യത്തില്‍ നിലവില്‍ ബാധകമാവില്ല. പക്ഷെ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നു.