ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ഓഫീസ് കുത്തിപ്പൊളിച്ച് മോഷണം; കമ്പ്യൂട്ടറും പ്രധാന രേഖകളും കവര്‍ന്നു

single-img
30 December 2016

 

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസ് കുത്തിപ്പൊളിച്ച് കമ്പ്യൂട്ടറും റിപ്പോര്‍ട്ടുകളും മറ്റ് പ്രധാന രേഖകളും മോഷ്ടിച്ചു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു മോഷണം. കിഴക്കന്‍ ഡല്‍ഹയിലെ പട്പട്ഗഞ്ചിലുള്ള താത്ക്കാലിക ഓഫീസിലാണ് കവര്‍ച്ച നടന്നത്.

മോഷണം നടന്ന കൃത്യ സമയം വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാതില്‍പൂട്ട് ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ചെടുത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. സിസി ടി വി കാമറകള്‍ തിരിച്ചു വെച്ചായിരുന്നു മോഷണം. സി സി ടി വി റെക്കോര്‍ഡുകളും മോഷണം പോയി. ഇതിനാല്‍ വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദരെത്തി ഓഫീസില്‍ പരിശോധന നടത്തി. ലെറ്റര്‍ ഹെഡ്ഡുകളും രേഖകളും കമ്പ്യൂട്ടറിന്റെ സിപിയുകളും മോഷണം പോയിട്ടുണ്ടെന്നാണ് ആംആദ്മി പാര്‍ട്ടി വക്താവ് പങ്കജ് സിംഗ് പറയുന്നത്.