രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ഫ്‌ളക്‌സ്; ഉണ്ണിത്താനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം

single-img
29 December 2016

 

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ഫ്‌ളക്‌സ്. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിന് മുന്നിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

ഉണ്ണിത്താന്‍ കോണ്‍ഗ്രസിന് അപമാനമാണെന്നും സാദാചാര വിരുദ്ധനാണെന്നും ആരോപിക്കുന്ന ഫ്‌ളക്‌സില്‍ ഇവനെ പുറത്താക്കുക എന്നും ആവശ്യപ്പെടുന്നുണ്ട്. കെ മുരളീധരനും ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോരിന് പിന്നാലെയാണ് ഇത്. ഇരുവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമായതോടെ പരസ്യപ്രസ്താവനകള്‍ ഹൈക്കമാന്‍ഡ് വിലക്കിയിരുന്നു.