ശനിയാഴ്ച പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും; നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ

single-img
29 December 2016

 

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് അമ്പത് ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചന. നോട്ട് പിന്‍വലിച്ച് ഇത്രയും ദിവസമായിട്ടും ജനങ്ങളുടെ ദുരിതങ്ങള്‍ തീരുന്നില്ലെന്നതിനാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം നോട്ട് അസാധുവാക്കല്‍ വിജയകരമായതിനെക്കുറിച്ചായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗമെന്നും സൂചനയുണ്ട്. രാജ്യത്തെ കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് സഹായകമാകുമെന്ന് വ്യക്തമാക്കിയാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. മൂല്യം കൂടിയ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകളാണ് അന്ന് അപ്രതീക്ഷിതമായി പിന്‍വലിച്ചത്. ഇതിന് പിന്നാലെ പല വ്യവസ്ഥകളുമായി അറുപതിലേറെ ഉത്തരവുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.

നോട്ട് അസാധുവാക്കലിനെതിരെ പ്രതിപക്ഷമുള്‍പ്പെടെ രാജ്യത്ത് വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്.