സന്നിധാനം ലഹരി മുക്തമാക്കുന്നു; ശബരിമലയിലെ ലഹരി ഉപയോഗം തടയാനൊരുങ്ങി എക്സൈസ് ജീവനക്കാര്‍

single-img
29 December 2016

 

ശബരിമല: സന്നിധാനത്തെ ലഹരി മുക്തമാക്കാനുള്ള തീവ്ര പ്രവര്‍ത്തനങ്ങളിലാണ് എക്സൈസ് ജീവനക്കാര്‍. ശബരിമലയുടെ എല്ലാ ഭആഗങ്ങളിലും ലഹരി വസ്തുക്കള്‍ പിടികൂടുകയാണ് ജീവനക്കാര്‍.

നട തുറന്ന് 41 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും രണ്ട് ലക്ഷത്തില്‍ അധികം രൂപയാണ് തീര്‍ത്ഥാടകരില്‍ നിന്നു പിഴ ഇനത്തില്‍ ഈടാക്കിയത്. ലഹരി ഉല്‍പന്ന നിരോധന നിയമമായ കോട്പ പ്രകാരമാണ് കേസുകള്‍ എടുക്കുന്നത്. നിരോധിത ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് 200 രൂപയാണ് പിഴയായി ഈടാക്കുക. തീര്‍ത്ഥാടകരില്‍ നിന്നും സന്നിധാനത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

ഈ സീസണില്‍ ഇതുവരെ 1075 കോട്പ കേസുകളാണ് സന്നിധാനത്ത് രജിസ്റ്റര്‍ ചെയ്തത്. അവസാന ടേണില്‍ എത്തിയ മലപ്പുറം സര്‍ക്കിളിലെ എക്സൈസ് ജീവനക്കാര്‍ 313 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടികൂടുന്ന ലഹരി ഉല്‍പന്നങ്ങള്‍ സന്നിധാനത്തെ കോടതിയില്‍ ഹാജരാക്കി നശിപ്പിയ്ക്കും.