കേരളത്തില്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പോലും പണമില്ല

single-img
29 December 2016

 


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ല. സംസ്ഥാനം ആവശ്യപ്പെട്ട പണം നല്‍കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് നിലപാട് അറിയിച്ചിട്ടില്ല. ആവശ്യപ്പെട്ടതില്‍ 40 ശതമാനം പണമാണ് ആര്‍.ബി.ഐ നല്‍കിയത്. ഇത് ആശങ്ക ഉണ്ടാക്കുന്നു. മോദിയുടെ സാമ്പത്തിക നയം പാളിയെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

നോട്ട് നിയന്ത്രണത്തില്‍ ഉണ്ടാക്കിയ വരുമാന നഷ്ടവും അനിശ്ചിതത്വവും സംസ്ഥാന ബജറ്റിനെ ഗുരുതരമായി ബാധിക്കുമെന്ന് തോമസ് ഐസക് ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രതിസന്ധി ബജറ്റ് തയാറാക്കുന്നതിന് ഒരു കാലത്തുമില്ലാത്ത അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.